SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

കർഷക കോൺഗ്രസ് സായാഹ്ന ധർണ നടത്തും

1

തൃശൂർ: പീച്ചി ഡാം അനിയന്ത്രിതമായി തുറന്നുവിട്ട് പ്രളയമുണ്ടാക്കിയ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഒല്ലൂർ സെന്ററിൽ സായാഹ്ന ധർണ നടത്തുമെന്ന് ഭാരവാഹികൾ. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. വൈകിട്ട് നാലിന് ഒല്ലൂർ സെന്ററിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്യും. ഒല്ലൂർ ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് റിൻസൻ വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ, കെ.സി. അഭിലാഷ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ രവി പോലുവളപ്പിൽ, പി.എൻ. വാസുദേവൻ, ജയ്‌സൺ ജോസ്, കെ.ടി. എബ്രഹാം, റോയി കെ. ദേവസി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL