കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ഉത്രാട ദിനത്തിൽ കാഴ്ചക്കുല സമർപ്പണം നടക്കും. രാവിലെ 8ന് തൃപ്രയാർ അനിയൻ മാരാരുടെ പ്രമാണത്തിലുള്ള ഉത്രാട പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയാണ് കാഴ്ചക്കുല സമർപ്പണം നടക്കുക.
ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷം പുത്തരിയോടനുബന്ധിച്ച് അരിയളക്കൽ ചടങ്ങ് കാലത്ത് 7.30ന് ക്ഷേത്രം കലവറക്ക് സമീപം ക്ഷേത്രം പാട്ടമാളി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ നടക്കും. 11 മണിക്ക് വിഭവ സമൃദ്ധമായ ഉത്രാടസദ്യ ആരംഭിക്കും. 11.30ന് ക്ഷേത്രനട അടയ്ക്കും.
അന്നേ ദിവസം 4 മണിക്ക് ശേഷം മാത്രമേ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. തിരുവോണ ദിവസം രാവിലെ 10.30 മുതൽ അവിട്ടം നാളിലും ചതയം നാളിലും രാവിലെ 11മണിക്ക് ക്ഷേത്രനട അടക്കും. അന്നേ ദിവസങ്ങളിൽ 4മണി മുതൽ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |