
തൃശൂർ: സംസ്ഥാനത്തെ ഗവ. സ്‌കൂളുകളിൽ 9, 10 ക്ലാസിൽ പഠിക്കുന്ന ഒ.ബി.സി, ഒ.ഇ.സി, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതിൽ കുറവോ ആകണം. മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം 4,000 രൂപ ലഭിക്കും. അപേക്ഷാഫോമിന്റെ മാതൃകയും നിർദ്ദേശങ്ങളും അടങ്ങിയ സർക്കുലർ www.bcdd.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 30ന് അകം സ്‌കൂളിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0491 2505663.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |