തൃശൂർ : ബി.എം.എസിന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. നാട്ടികയിൽ അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണൻ, മാളയിൽ ജില്ലാ വൈസ് പ്രസിഡന്റ് ദീപ രാജേന്ദ്രൻ, ചാലക്കുടിയിൽ വൈസ് പ്രസിഡന്റ് എം.എസ്. സുനിൽ, കൊടകരയിൽ വൈസ് പ്രസിഡന്റ് സി.കെ. പ്രദീപ്, പുതുക്കാട് ജില്ലാ പ്രസിഡന്റ് കെ.വി. വനോദ്, കൊടുങ്ങല്ലൂരിൽ ജോയിന്റ് സെക്രട്ടറി കെ. ഹരീഷ്, ചേർപ്പിൽ വൈസ് പ്രസിഡന്റ് കെ.ബി. ജയശങ്കർ, മണലൂരിൽ സംസ്ഥാന സമിതി അംഗം പി. ആനന്ദൻ, കൈപ്പറമ്പിൽ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, കുന്നംകുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. ബിജു, ചേലക്കരയിൽ ജില്ലാ ട്രഷറർ വിപിൻ മംഗലം, വള്ളത്തോൾ നഗറിൽ സംസ്ഥാന സമിതി അംഗം കെ.എൻ. വിജയൻ, പാണഞ്ചേരിയിൽ എം.എം. വത്സൻ, തൃശൂരിൽ സംസ്ഥാന സമിതി അംഗം ടി.സി. സേതു മാധവൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |