
തൃശൂർ: വിശ്വകർമ്മ ജയന്തി ബി.എം.എസിന്റെ നേതൃത്വത്തിൽ ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. വിവിധ ഇടങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. നാട്ടികയിൽ അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണൻ, മാളയിൽ ജില്ലാ വൈസ് പ്രസിഡന്റ് ദീപ രാജേന്ദ്രൻ, ചാലക്കുടിയിൽ വൈസ് പ്രസിഡന്റ് എം.എസ്.സുനിൽ, കൊടകരയിൽ വൈസ് പ്രസിഡന്റ് സി.കെ.പ്രദീപ്, പുതുക്കാട് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് എന്നിവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ജോയിന്റ് സെക്രട്ടറി കെ.ഹരീഷ്, മണലൂർ സംസ്ഥാന സമിതി അംഗം പി.ആനന്ദൻ, കുന്നംകുളം ജില്ലാ ജോ. സെക്രട്ടറി കെ.ജി.ബിജു, തൃശൂരിൽ സംസ്ഥാന സമിതി അംഗം ടി.സി.സേതു മാധവൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |