തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 6.30 മുതൽ 7.30 വരെ തളിക്കുളം ബീച്ചിൽ സ്വച്ഛതാ ഹിസേവാ ക്യാമ്പയിനിൽ പങ്കെടുത്തശേഷം എട്ടിന് കാനാടിമഠം തറവാട് സന്ദർശിക്കും. തുടർന്ന് അരിമ്പൂർ പഞ്ചായത്ത് ഓഫീസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം അവിണിശ്ശേരി ഖാദികേന്ദ്രത്തിൽ നിന്ന് ഖാദി ഉത്പന്നങ്ങൾ വാങ്ങും. 11.30ന് അയ്യന്തോൾ അമർ ജവാൻ പാർക്കിൽ ആധുനിക ഓൺലൈൻ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 12ന് തൃശൂർ റെയിൽവേസ്റ്റേഷൻ നവീകരണം സംബന്ധിച്ച് കളക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |