SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

കേരള സയൻസ് സ്ലാം : രജിസ്‌ട്രേഷൻ തുടങ്ങി

1

തൃശൂർ: സർവ്വകലാശാലകളുടെയും അക്കാഡമികസ്ഥാപനങ്ങളുടെയും ശാസ്ത്രവിദ്യാഭ്യാസ സംരംഭമായ ക്യൂരിഫൈയുടെയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള സയൻസ് സ്ലാമിലേക്കുള്ള രജിസ്ട്രേഷന് തുടക്കം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളും നൽകും. ഗവേഷകർ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടിൽ ഫലപ്രദമായി അവതരിപ്പിക്കണം. സ്ലൈഡ് പ്രസന്റേഷനും വിവരണങ്ങളുള്ള വീഡിയോയും എഴുതിയവതരണവുമൊന്നും പാടില്ല. രസകരമായ പ്രഭാഷണത്തിനൊപ്പം മാജിക്കോ അഭിനയമോ മറ്റു കലാപ്രകടനങ്ങളോ ഉപയോഗിക്കാം. നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ 9ന് കൊച്ചി, 23ന് കോഴിക്കോട്, 30ന് കണ്ണൂർ സർവകലാശാലാ ആസ്ഥാനങ്ങളിലും 16ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും നടക്കും. സമാപന സ്ലാം ഡിസംബർ 14ന് പാലക്കാട് ഐ.ഐ.ടിയിലാണ്. ഒക്ടോബർ 15 വരെയാണ് രജിസ്‌ട്രേഷൻ. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://scienceslam.in/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL