
തൃശൂർ : സാഹിത്യ അക്കാഡമിയുടെ വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും 14ന് രാവിലെ 10ന് അക്കാഡമി ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ആമുഖപ്രഭാഷണം നടത്തും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും. സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ സംസാരിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് സെമിനാറിൽ സുനിൽ പി.ഇളയിടം, ഇ.പി.രാജഗോപാലൻ എന്നിവർ പ്രഭാഷണം നടത്തും. അക്കാഡമി അവാർഡുകളുടെയും എൻഡോവ്‌മെന്റ് അവാർഡുകളുടെയും വിതരണം വൈകിട്ട് മൂന്നരയ്ക്ക് നടക്കും. പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്‌കാരം സമർപ്പിക്കും. അക്കാഡമി അവാർഡ് ജേതാക്കളെ നിർവാഹക സമിതി അംഗം എം.കെ.മനോഹരനും എൻഡോവ്‌മെന്റ് അവാർഡ് ജേതാക്കളെ ഡോ.ആർ.ശ്രീലതാവർമ്മയും പരിചയപ്പെടുത്തും. സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ.സി.രാവുണ്ണി, വിജയരാജമല്ലിക തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |