SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

വിദ്യാധരൻ മാസ്റ്റർക്ക് ആദരം ഇന്ന്

1

തൃശൂർ: മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ വിദ്യാധരൻ മാസ്റ്ററെ ഏഷ്യാനെറ്റ് കേബിൾ വിഷൻ ആദരിക്കും. ഇന്ന് വൈകീട്ട് ആറിന് പുഴയ്ക്കൽ വെഡിംഗ് വില്ലേജിൽ സ്വരദൃശ്യാമൃതം ആദരണപരിപാടി മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനാകും. ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കമൽ, ശ്രീനിവാസൻ, പ്രേംകുമാർ, ടി.ജി.രവി, ജയരാജ് വാര്യർ എന്നിവർക്ക് പി.എ.ബക്കർ മെമ്മോറിയൽ അവാർഡ് സമ്മാനിക്കും. തുടർന്ന് ജോൺസൺ മാസ്റ്റർ അനുസ്മരണ ഗാനാർച്ചന നടക്കും. പി.ബാലചന്ദ്രൻ എം.എൽ.എ, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, അഡ്വ.കെ.ജി.അനിൽകുമാർ, ശങ്കർ രാമകൃഷ്ണൻ, സി.എസ്.അജയകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. പി.എ.ബക്കർ ഫൗണ്ടേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ASIANET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL