SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

ഉപതിരഞ്ഞെടുപ്പ്; ഫ്‌ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു

തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരെ വിന്യസിച്ചു. സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ പാരിതോഷികമോ, മദ്യമോ, മറ്റെന്തെങ്കിലുമോ വിതരണം ചെയ്താൽ നടപടിയെടുക്കും. പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ കർശന പരിശോധന നടത്തും. 50,000 രൂപയിൽ കൂടുതലുളള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ കരുതണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL