തൃശൂർ: മുൻമന്ത്രി കെ.പി.വിശ്വനാഥന്റെ സ്മരണാർത്ഥം കോ ഓപ്പറേറ്റീവ് കോളേജ് എഡ്യൂക്കേഷണൽ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഷാഫി പറമ്പിൽ എം.പിക്ക് നൽകുമെന്ന് ഡോ.പി.വി.കൃഷ്ണൻനായർ പത്രസമ്മേളനത്തിൽ പറഞ്ഞു. 11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിശ്വനാഥന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും. തിയതി പിന്നീട് തീരുമാനിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവൻ പറഞ്ഞു. പഠനത്തിലും കലാസാഹിത്യ സാംസ്‌കാരിക മേഖലകളിൽ മികവ് പുലർത്തിയതിന് കോളേജ് വിഭാഗത്തിൽ ഐഷ നിസാറിനും സ്‌കൂൾ വിഭാഗത്തിൽ നന്ദകിഷോറിനും വിശ്വപ്രതിഭ പുരസ്‌കാരവും നൽകും. എൻ.ശ്രീകുമാർ, ഡോ.ജുവൽ ജോൺ ആലപ്പാട്ട്, എ.എൻ.ഭാസ്‌കരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |