
തൃശൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സമന്വയം പരിപാടി സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ജനുവരി രണ്ടിന് തൃശൂർ സെന്റ് തോമസ് കോളേജിലും മേഖലാതല രജിസ്‌ട്രേഷൻ ക്യാമ്പുകൾ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട് എന്നിവിടങ്ങളിലും നടത്തും. കമ്മിഷനംഗം എ.സൈഫുദ്ദീൻ അദ്ധ്യക്ഷനാകും. കുറഞ്ഞത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ള (ഐ.ടി.ഐ, പോളിടെക്‌നിക്ക് ഉൾപ്പെടെ) 18നും 59നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് വൈജ്ഞാനിക/ തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകി യോഗ്യതകൾക്കനുസരിച്ച് സ്വകാര്യ മേഖലയിലും വിദേശ രാജ്യങ്ങളിലും തൊഴിൽ ലഭ്യമാക്കുകയോ അതിനുള്ള പരിശീലനം നൽകുകയോയാണ് പദ്ധതി ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |