SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഒഴിവ്

1

തൃശൂർ: ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് അറ്റൻഡർ, ഫാർമസി അറ്റൻഡർ എന്നീ തസ്തികകളിൽ എച്ച്.എം.സിയിൽ നിന്നും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ് ജയിക്കണം. ലാബിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന്. ഫാർമസി അറ്റൻഡർ തസ്തികയ്ക്ക് ഹോമിയോ ഫാർമസി കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. രണ്ട് തസ്തികകൾക്കും പ്രായപരിധി 40 വയസ്. ലാബ് അറ്റൻഡർ തസ്തികയ്ക്കുള്ള ഇന്റർവ്യൂ ഡിസംബർ 5ന് രാവിലെ 10നും ഫാർമസി അറ്റൻഡർ തസ്തികയ്ക്കുള്ള ഇന്റർവ്യൂ ഡിസംബർ 7ന് രാവിലെ 10നും നടക്കും. ആവശ്യമായ രേഖകളുടെ പകർപ്പുമായി ജില്ലാ ഹോമിയോ ആശുപത്രിയിൽ എത്തണം. ഫോൺ: 0487 2389065.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, HOMOEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL