SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 22 മുതൽ

1

തൃപ്രയാർ: ഭാരതീയ വിദ്യാനികേതൻ 24ാമത് ജില്ലാ തല സ്‌കൂൾ കലോത്സവം 22, 23 തിയതികളിലായി ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കും. 35ൽ അധികം വിവിധ സ്‌കൂളിൽ നിന്നായി 1500 ഓളം കലാപ്രതിഭകൾ പങ്കെടുക്കും. ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും മികച്ച നടിയുമായ ബീന ആർ.ചന്ദ്രൻ 22ന് രാവിലെ ഭദ്രദീപം തെളിക്കും. സുബ്രു പുല്ലൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. എട്ട് വേദികളിലായി ശിശു, ബാല, കിഷോർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മാനേജർ കെ.കെ.രാജൻ, പ്രിൻസിപ്പാൾ സി.ബിന്ദു , ഐ.എ.മോഹനൻ, കുമാരൻ പനച്ചിക്കൽ, എ.വി.ശരൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, BVN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL