പേരാമംഗലം: ശ്രീദുർഗാവിലാസം ഹൈസ്‌കൂളിൽ 900 ത്തോളം കുട്ടികൾക്ക് വിളമ്പുന്നത് സ്‌കൂൾ പറമ്പിൽ വിരിഞ്ഞ ആയുർ ജാക്കിന്റെ പോഷക സമൃദ്ധമായ ഇടിച്ചക്കതോരൻ. പൂർവ വിദ്യാർത്ഥിയും മികച്ച കർഷകനുമായ വർഗീസ് തരകൻ വിദ്യാലയത്തിലേക്ക് സംഭാവന ചെയ്തതാണ് പെട്ടെന്ന് കായ്ക്കുന്ന ആയുർജാക്ക് പ്ലാവുകൾ. ചക്ക വിളവെടുപ്പിന്റെ ഉദ്ഘാടനം വർഗീസ് തരകൻ നിർവഹിച്ചു. സ്‌കൂൾ മുറ്റത്ത് നട്ടു വളർത്തിയ പച്ചക്കറികൾ ഉൾപ്പെടെ മൂന്ന് കറികളോടെ വിഭവസമൃദ്ധമായ ഭക്ഷണമാണ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത്. പ്രധാനാദ്ധ്യാപകൻ എം. എസ്. രാജു, പൂർവ വിദ്യാർത്ഥിയും നൃത്താദ്ധ്യാപകനുമായ കുട്ടൻ , ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപിക ബി.ഹേന തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |