തൃശൂർ: ട്രിച്ചൂർ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് വാക്കത്തോൺ സംഘടിപ്പിക്കും. നായ്ക്കനാലിൽ നിന്ന് ആരംഭിച്ച് തെക്കേ ഗോപുരനടയിൽ സമാപിക്കും. ഡി.എം.ഒ ഡോ.ടി.പി.ശ്രീദേവി ഫ്‌ളാഗ് ഒാഫ് ചെയ്യും. സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമ്യ മേനോൻ, ഡോ.മിനി, സിനിമ താരം ശ്രുതി ജയൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ.ബിന്ദു മേനോൻ, ഡോ.ശ്യാമ ദേവദാസ്, ഡോ.എ.പി.ഗീത, ഡോ.എം.വേണു ഗോപാൽ പങ്കെടുത്തു. സ്തനാർബുദ, ഗർഭാശയ ക്യാൻസറുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമെന്ന നിലയിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുള്ള വിലയേറിയ വാക്‌സിൻ എടുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |