കുറുമാൽ: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് 30 ന് വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയടക്കമുള്ള ലോകനേതാക്കൾക്കൊപ്പം സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് റോമിലേക്ക് പോകുന്ന കിഡ്‌നി ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേലിനെ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ആദരിച്ചു.
കുറുമാൽ കിഡ്‌നി ഫൗണ്ടേഷനിൽ നടന്ന യാത്രഅയപ്പ് ചടങ്ങിലാണ് പൊന്നാട നൽകി ആദരിച്ചത്. കിഡ്‌നി ഫൗണ്ടേഷൻ സി.ഇ.ഒ.പി.പി. യേശുദാസ്, ശിഹാബലി അമ്മോക്കാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |