SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

സുധാ രഘുനാഥന്റെ സംഗീത കച്ചേരി

news-photo-
ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ വിശേഷാൽ കച്ചേരിയിൽ സുധാ രഘുനാഥ് കച്ചേരി അവതരിപ്പിക്കുന്നു


ഗുരുവായൂർ: ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി സുധാ രഘുനാഥിന്റെ സംഗീത കച്ചേരി. സുവർണ ജൂബിലി നിറവിലെത്തിയ ചെമ്പൈ സംഗീതോത്സവത്തിലെ ആദ്യ വിശേഷാൽ കച്ചേരിയാണ് സുധാ രഘുനാഥ് അവതരിപ്പിച്ചത്. ശോഭില്ലു സപ്തസ്വര എന്ന ത്യാഗരാജ കൃതിയാണ് ആദ്യം ആലപിച്ചത്. എമ്പാറ കണ്ണൻ (വയലിൻ) നെയ് വേലി സ്‌കന്ദസുബ്രഹ്മണ്യം (മൃദംഗം) ,വെള്ളാറ്റഞ്ഞൂർ ശ്രീജിത് (മുഖർ ശംഖ് ) എന്നിവർ പക്കമേളമൊരുക്കി. സുധാരഘുനാഥനും മറ്റ് കലാകാരൻമാർക്കും ഗുരുവായൂർ ദേവസ്വത്തിന്റെ ഉപഹാരം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL