SignIn
Kerala Kaumudi Online
Thursday, 22 October 2026 12.43 PM IST

ക്രിസ്മസ് വില്ലേജ്

villa

തൃശൂർ: ആമ്പല്ലൂർ അളഗപ്പ നഗർ ജോർജ് ടൗൺ നോർത്തിൽ ക്രിസ്മസ് വില്ലേജ് പ്രവർത്തനമാരംഭിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി അദ്ധ്യക്ഷയായി. മൂന്നാറിന്റെ പ്രതീതിയിൽ ഏഴ് ഏക്കറിലാണ് ക്രിസ്മസ് വില്ലേജ് ഒരുക്കിയിരിക്കുന്നതെന്ന് മീഡിയ കൺസൾട്ടന്റ് ഫ്രാൻസിസ് ആലേങ്ങാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 5000 ചതുരശ്ര അടിയിൽ ശീതികരിച്ച പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 11വരെയാണ് പ്രദർശനം. ജനുവരി 20ന് സമാപിക്കും. 100 രൂപയാണ് ടിക്കറ്റ് വില. കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL