SignIn
Kerala Kaumudi Online
Thursday, 22 October 2026 12.43 PM IST

കായികമേള സമാപിച്ചു

cricket

തൃശൂർ: ജില്ലാ ഓഫീസേഴ്‌സ് ക്ലബ് കായികമേള സമാപിച്ചു. ഷട്ടിൽ ബാഡ്മിന്റൺ, ചെസ്, കാരംസ്, യോഗ, ക്രിക്കറ്റ് എന്നീ ഇനങ്ങളിൽ ജില്ലാതലത്തിൽ മത്സരങ്ങൾ നടന്നു. ക്രിക്കറ്റിൽ റൂറൽ പൊലീസ് ടീം ജേതാക്കളായി. ശ്രീ കേരളവർമ്മ കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഫൈനലിൽ എൽ.എസ്.ജി.ഡി ടീമിനെ 4 റൺസിന് തോൽപ്പിച്ചു. വിജയികൾക്ക് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ ട്രോഫികൾ വിതരണം ചെയ്തു. ക്ലബിന്റെ ഭാരവാഹികളായ പി.എൻ.വിനോദ്കുമാർ, കെ.ജി.പ്രാൺസിംഗ്, എ.കെ.സുന്ദരൻ, ജിറ്റി ജോർജ്, എം.എം.ജോവിൻ, പി.ടി.പ്രദീപ്, സി.എ.ജിമ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL