ചാലക്കുടി: മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്നും അവിടെ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ജെയ്ക്ക് സി.തോമസ്. സി.പി.എം ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആർ.എസ്.എസിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ജെയ്ക്ക് പറഞ്ഞു. ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ അദ്ധ്യക്ഷനായി.ജില്ലാ നേതാക്കളായ യു.പി.ജോസഫ്,പി.കെ.ഡേവിസ്,ബി.ഡി.ദേവസി, ഏരിയ കമ്മിറ്റി ഭാരവാഹികളായ ടി.പി.ജോണി,സി.കെ.ശശി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |