SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

ജയചന്ദ്രന് ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്കാരം

photo
1

ഗുരുവായൂർ: മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്‌കാരം നൽകി ആദരിച്ചു. കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ജയചന്ദ്രന്റെ മകൻ ദിനനാഥിന് ഫലകവും, പ്രശസ്തി പത്രവും, 25,000 രൂപയും പൊന്നാടയും സമ്മാനിച്ചു. സംവിധായകൻ കമൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ തൈക്കാട്, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓരോ ഓക്‌സിജൻ കോൺസെൻട്രേറ്റർ ദൃശ്യ സൗജന്യമായി നൽകി. ദൃശ്യ പ്രസിഡന്റ് കെ.കെ.ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുൾ ഖാദർ, കെ.പി.എ.റഷീദ്, ആർ.രവികുമാർ, പി.ഗോപാലകൃഷ്ണൻ നായർ, വി.പി.ഉണ്ണികൃഷ്ണൻ, പി.ശ്യാംകുമാർ, അരവിന്ദൻ പല്ലത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL