SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

വംശശുദ്ധി ചിന്ത അപകടകരമെന്ന് എൻ.എസ്.മാധവൻ

c
c

ചേർപ്പ്: വംശശുദ്ധി ചിന്ത അപകടകരമായ മിഥ്യയാണെന്ന് എൻ.എസ്.മാധവൻ. പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിൽ കലർപ്പിന്റെ ഊർജവും ശുദ്ധി എന്ന മിഥ്യയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശശുദ്ധി ചിന്തയെ വെറും മിഥ്യയെന്ന് പറഞ്ഞ് ലഘൂകരിക്കരുത്. രണ്ടാം ലോകമഹായുദ്ധത്തിൽ കലാശിച്ച ഹിറ്റ്‌ലറുടെ വംശശുദ്ധിചിന്ത 60 ലക്ഷം ജൂതന്മാരെ നേരിട്ട് കശാപ്പ് ചെയ്തു. യുദ്ധം തീരുമ്പോഴേയ്ക്കും വിവിധ ഇടങ്ങളിലും വർഗങ്ങളിലുമായി കോടിക്കണക്കിനാളുകളെ കശാപ്പു ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. വംശശുദ്ധി ശാസ്ത്രം വ്യാജമായി ഉറപ്പിക്കാനായി വലിയ ഗവേഷണങ്ങൾ നാസി ഭരണകൂടം നടത്തി. ജൂതന്മാരെ മൂക്കിന്റെ ആകൃതിയിലൂടെയും മുടിയുടെ കനത്തിലൂടെയും തിരിച്ചറിയാമെന്ന മിഥ്യാധാരണയിൽ മൂക്ക് പരിശോധിക്കാനുള്ള അച്ചുകളുണ്ടാക്കി പരിശോധന നടത്തി. വംശശുദ്ധിചിന്തയുടെ ഇന്ത്യൻ പതിപ്പാണ് ജാതി വ്യവസ്ഥയെന്നും മാധവൻ പറഞ്ഞു. ബ്രിട്ടീഷ് ഭരണം വന്നപ്പോൾ നടത്തിയ സെൻസസിലൂടെ ജാതിവ്യവസ്ഥ അരക്കെട്ടുറപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മലയാളവും കേരളീയ സംസ്‌കാരവും സങ്കരങ്ങളുടെ തുകയാണ്. 1955ൽ ഡെൽഹിയിൽ ചവിട്ടുനാടകം അവതരിപ്പിച്ചു കണ്ടപ്പോൾ മദ്ധ്യകാല യൂറോപ്യൻ ഇതിവൃത്തം എങ്ങനെ കേരളീയ നാട്ടുകലാരൂപത്തിന്റെ ഭാഗമായെന്ന് നെഹ്രു അത്ഭുതപ്പെട്ടതും മാധവൻ ഓർത്തെടുത്തു. ഡോ:സി.വി.കൃഷ്ണൻ രചിച്ച പെബ്ൾസ് ഒഫ് ഡയമണ്ട് കളക്ടഡ് ഫ്രം ബാബാ ആറ്റോമിക് റിസർച്ച് സെന്റർ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL