തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടായ രണ്ടു കോടി രൂപ വീതം വിനിയോഗിച്ച് പട്ടിക്കാട് ഗവ. എൽ.പി സ്കൂളിലും പീച്ചി ഗവ. എൽ.പി സ്കൂളിലും നിർമ്മിക്കുന്ന കെട്ടിടങ്ങളുടെയും പുത്തൂർ ഗവ. എൽ.പി സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെയും നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. കെ.ആർ രവി മുഖ്യാതിഥിയായി. സബ്ജില്ലാതലത്തിലെ വിജയികൾക്ക് സമ്മാനം നൽകി. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സി.ആർ ബീന, അശ്വതി സുനീഷ്, സിനി പ്രദീപ്കുമാർ, പി.എസ്. ബാബു, ജോസഫ് ടാജറ്റ്, കെ.വി സജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |