കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാർ കൊച്ചിൻ ദേവസ്വം സ്റ്റാഫ് യൂണിയൻ എന്ന രാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത സ്വതന്ത്ര സംഘടന രൂപീകരിച്ചു. എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. യൂണിയൻ രൂപീകരണം ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി എസ്. അഭിലാഷ് പറഞ്ഞു. അടുത്ത റഫറണ്ടത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1600 ഓളം ജീവനക്കാരാണ് കൊച്ചിൻ ദേവസ്വം ബോർഡിലുള്ളത്. അഞ്ച് സംഘടനകളും നിലവിലുണ്ടായിരുന്നു. സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘടനയ്ക്ക് മാത്രമാണ് അംഗീകാരമുള്ളത്. സി.പി.ഐ., ബി.ജെ.പി., കോൺഗ്രസ് അനുകൂല സംഘടനകളും സ്വതന്ത്ര സംഘടനയുമാണ് മറ്റുള്ളവ. പുതിയ സംഘടനയുടെ ലോഗോ പ്രസിഡന്റ് സിനോജ് പുല്ലൂറ്റ് കൊച്ചിയിൽ പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |