SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് സമാപനം

ചേർപ്പ് : പെരുവനം രാജ്യാന്തര ഗ്രാമോത്സവം' കലർപ്പ്' സമാപിച്ചു. സമാപനസമ്മേളനത്തിൽ എം.കെ.ആനന്ദ്, എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി. ചിട്ടയും കലാശഭേദങ്ങളും ചില അരങ്ങു പാഠങ്ങൾ വിഷയത്തിൽ രാമചന്ദ്രൻ കേളി, നിരീക്ഷണത്തിന്റെ നേരറിയാൻ വിഷയത്തിൽ അഡ്വ:എ.ജയശങ്കർ, ശ്രീജിത്ത് പണിക്കർ, വയലാർ ഗാനങ്ങളിലെ ചാരുതയും കവിതാ സങ്കൽപ്പവും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ, അക്ഷരംപ്രതി വിഷയത്തിൽ എഴുത്തുകാരൻ കെ.സി.നാരായണൻ, രാംമോഹൻ പാലിയത്ത്, ഇന്ദുലേഖ പുനർവായനയിൽ എഴുത്തുകാരി ഡോ.പി.ഗീത, എഴുത്തുകാരനും കഥാപാത്രവും തമ്മിൽ വിഷയത്തിൽ ജി.ആർ.ഇന്ദുഗോപൻ എന്നിവർ സംസാരിച്ചു. മികച്ച കവിതാ സമാഹാരത്തിന് ഡോ.പി.നാരായണൻ കുട്ടി സ്മാരക പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിക്ക് സമർപ്പിച്ചു. ടി.എം.കൃഷ്ണ നയിച്ച പാട്ടരങ്ങും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL