SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

സൂചനാ പണിമുടക്ക് വിജയിപ്പിക്കും

photo
1

തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22 ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് കെ.ജി.ഒ.എഫ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ സർവീസിലെ ഗസറ്റഡ് ജീവനക്കാരും പങ്കെടുക്കും. ഗസറ്റഡ് മേഖലയിലെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു യോഗം തീരുമാനിച്ചു. സർക്കാരിന്റെ പരിപാടികൾക്ക് മുൻഗണന നിശ്ചയിക്കുകയും അതിൽ ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പരിഗണന നൽകുകയും വേണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.ഡോ. വി.എം.ഹാരിസ്, ബിജുക്കുട്ടി,പി.പ്രിയ,ഇ.വി.നൗഫൽ,എം.എസ്. റീജ, വിക്രാന്ത്, പി.വിജയകുമാർ,വി.എം.പ്രദീപ്,കെ.ആർ.ബിനുപ്രശാന്ത്,എം.എസ്.വിമൽ കുമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL