തൃശൂർ: ഭാഷാ നവീകരണത്തോടൊപ്പം സാംസ്‌കാരിക നവീകരണം കൂടി ലക്ഷ്യമിട്ടാണ് തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മ രാമായണം രചിച്ചതെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്. തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തുഞ്ചൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ടി.പി. സുധാകരൻ അദ്ധ്യക്ഷനായി. സി.സി.സുരേഷ്, ടി.എസ്.നീലാംബരൻ, ഷാജു കളപ്പുരക്കൽ, സുരേഷ് വനമിത്ര, എൻ.സ്മിത,സുനിത സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ ശ്രീദേവി അമ്പലപുരം, ജയന്തി വില്ലടം, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ശുഭ കൊടയ്ക്കാട്, സി.രാമചന്ദ്ര മേനോൻ, ദിനേശ് രാജ, രമിത, ഷാജു കളപ്പുരക്കൽ കവിതകൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |