തൃശൂർ: ഹൃദയ ഫൗണ്ടേഷന്റെ 365 ദിവസത്തെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക ഉദ്ഘാടനം ചെയ്തു. ജോസ് വള്ളൂർ അദ്ധ്യക്ഷനായി.ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എൻ.സതീഷ് കിഡ്‌നി ദാനം ചെയ്ത ചാഴൂർ സ്വദേശി ഷൈജു സായി റാമിനെ ആദരിച്ചു. ജൂബിലി മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പദ്ധതിയുടെ ഒന്നാം ഘട്ട തുക ഏറ്റുവാങ്ങി. എം.ഡി ഷിഹാബ് പൂവംപറമ്പിൽ, ഷിനോ തോമസ്, അഡ്വ.ശശികുമാർ എടപ്പുഴ, അഡ്വ.സുഷിൽ ഗോപാൽ, ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി, കെ.പി.അനൂപ്, ജെയ്ജു സെബാസ്റ്റ്യൻ, അഡ്വ.സതീഷ് വിമലൻ, ടി.എം.രാജീവ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |