ചേർപ്പ് : മൂന്ന് നാൾ നീണ്ടുനിന്ന പെരുവനം ഗ്രാമോത്സവത്തിൽ വേറിട്ട കാഴ്ച ഒരുക്കി നാട്ടു പെരുമ കലാ പ്രദർശനം. ചമയ പ്രദർശനം, കളമെഴുത്ത്, പൂക്കളം, മരത്തിൽ തീർത്ത കുമ്മാട്ടി മുഖങ്ങൾ, അരിമാവ് അണിയൽ, കരകൗശല വസ്തുക്കൾ, പ്രകൃതിയോട് ഇണങ്ങിയ ജലഛായ ചിത്രങ്ങൾ, ചുമർ ചിത്രങ്ങൾ, ചെണ്ട ശാല,കൊത്തുപണികൾ എന്നിവയുടെ പ്രദർശനങ്ങളാണ് നടന്നത്. എം.ആർ വിജയരാജ്, കെ. പി. രാജീവൻ, എൻ. ഹരിശങ്കർ, ശ്രീരാജ് ഇള മന, രാജു സിനാറിയോ,ജിതിൻ പാന്തറ, വിജിത്ത് വെൺമനാട് , വസുന്ധര സരേഷ്, തിലകൻ വല്ലച്ചിറ,അജിൽ ക്ലായി ശേരി , വിനിഷ് പട്ടത്ത്, മണികണ്ഠൻ കിഴക്കൂട്ട്, കെ . പി. അജീഷ്, കുമ്മത്ത് രാമൻ എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിലുണ്ടായത്. പുസ്തക വിൽപ്പനശാലയും ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |