SignIn
Kerala Kaumudi Online
Saturday, 24 October 2026 6.56 AM IST

ഹാട്രിക് തിളക്കവുമായി ധനഞ്ജയ് കൃഷ്ണൻ

dhanajy
ധനഞ്ജയ് കൃഷ്ണൻ

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിൽ മൂന്നാം തവണയും എ ഗ്രേഡ് നേടി പ്ലസ് വൺ വിദ്യാർഥി ധനഞ്ജയ് കൃഷ്ണൻ. തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ധനഞ്ജയ് ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയത് പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിലാണ്. കോട്ടക്കൽ സന്തോഷാണ് ഗുരു. ജില്ലയെ പ്രതിനിധീകരിച്ച് തുടർച്ചയായി 4 വർഷം കഥകളി സംഗീതത്തിൽ എ ഗ്രേഡ് നേടിയ ഇപ്പോൾ പി.ജി. വിദ്യാർത്ഥിനിയായ നിരഞ്ജനയുടെ സഹോദരനാണ് ധനഞ്ജയ്. ചേച്ചിയുടെ പാത പിന്തുടർന്ന് കഥകളി സംഗീതം കൂടുതൽ പഠിക്കണമെന്നാണ് ധനഞ്ജയ് ആഗ്രഹിക്കുന്നത്. കൈപ്പറമ്പ് പുത്തൂർ പെരുമ്പടപ്പ് മനയിലെ രവി-നിഷ ദമ്പതികളുടെ മകനാണ് ധനഞ്ജയ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL