തിരുവനന്തപുരം: കഥാപ്രസംഗത്തിൽ സ്നേഹ മനീഷിന് ഹാട്രിക് നേട്ടം. ഇന്ത്യയിലെ ആദ്യ കർഷക സമരത്തിന്റെ കഥയാണ് 'തേജസ്വിനിയുടെ തീരങ്ങളിൽ' എന്ന പേരിൽ വേദിയിൽ അവതരിപ്പിച്ചത്. തൃശൂർ ചാലക്കുടി കാർമ്മൽ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ്. കെടാമംഗലത്തിന്റെ ശിഷ്യനും കഴിഞ്ഞ വർഷത്തെ സംഗീത നാടക അക്കാഡമിയുടെ കഥാപ്രസംഗ പുരസ്കാര ജേതാവ് കൈതാരം വിനോദ് കുമാറാണ് സ്നേഹയെ കഥാപ്രസംഗം പഠിപ്പിച്ചത്. മുൻപ് രണ്ട് വർഷങ്ങളിലും എ ഗ്രേഡ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഭാവതീവ്രതയോടെ കഥപറഞ്ഞ് എ ഗ്രേഡ് നേടിയെടുത്തു. ചാലക്കുടി പനയ്ക്കൽ മനീഷ് തോമസിന്റെയും ചിന്മയിയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |