SignIn
Kerala Kaumudi Online
Saturday, 24 October 2026 6.55 AM IST

ടീമിന് ഉജ്ജ്വല സ്വീകരണം ഇന്ന്

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കരസ്ഥമാക്കിയ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയിൽ സ്വീകരിക്കും. തുടർന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 11.30ന് മോഡൽ ഗേൾസ് സ്‌കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളലേക്ക് ആനയിക്കും. ടൗൺ ഹാളിൽ സ്വീകരണ സമ്മേളനം ചേരും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുക്കും.


ഇന്ന് വിജയദിനം

ഇന്ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ. കെ. അജിത കുമാരി അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL