
തൃശൂർ: മാനേജ്മെന്റ് അസോസിയേഷൻ വനിതാ സംരംഭകർക്കായി ബിസിനസ് പ്ലാൻ മത്സരം റോക്കറ്റ് പിച്ച്. അഞ്ചുമുതൽ 25 വരെ ജീവനക്കാരുള്ള സൂക്ഷ്മ / ചെറുകിട സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വനിതാ സംരംഭകർക്ക് പങ്കെടുക്കാം. മൂന്ന് വർഷമായി സംരംഭം നടത്തുന്നവരാകണം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://forms.glex/xXpJidrBYsnjcUG86 എന്ന ലിങ്കിൽ 15 ന് മുമ്പ് അപേക്ഷിക്കണം. സംരംഭത്തെക്കുറിച്ച് വിവരിക്കുന്ന മൂന്നു മിനിറ്റിൽ കൂടാത്ത വീഡിയോയും അപ്ലോഡ് ചെയ്യണം. ഫെബ്രുവരി 25 ന് ഹയാത്ത് റീജൻസിയിലാണ് ഫൈനൽ മത്സരം. വിജയികൾക്ക് രണ്ടു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സി.എ.അനന്തരാമൻ, ഡോ. മെറിൻ പോൾ, സി അജിത്ത് കൈമൾ, റോസി ചാണ്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |