തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ കെ.എം. ദിലീപ്കുമാർ ശാന്തിയെ (കണ്ണൻശാന്തി) പുതിയ മേൽശാന്തിയായി താത്കാലികമായി നിയമിച്ചു. ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം പ്രസിഡന്റ് വിനേഷ് തയ്യിൽ താക്കോൽ കൈമാറി.
വൈസ് പ്രസിഡന്റ് ജയൻ കൂനമ്പാടൻ, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, അസി.സെക്രട്ടറി സന്തോഷ് കിളവൻപറമ്പിൽ, ട്രഷറർ സുനിൽകുമാർ പയ്യപ്പാടൻ, കൺവീനർ അനൂപ്കുമാർ പാമ്പുംകാട്ടിൽ, ഭരണസമിതി അംഗങ്ങളായ സദാനന്ദൻ വാഴപ്പുളളി, ഉൻമേഷ് പാറയിൽ, കെ.ആർ. മോഹനൻ കാട്ടുങ്ങൽ, ജിനേഷ് കെ.വിശ്വനാഥൻ, പ്രസന്നൻ കോലഴിക്കാരൻ, പ്രകാശൻ കൂട്ടാല, ടി.ആർ. രഞ്ജു തൈപറമ്പത്ത്, പ്രസാദ് പരാരത്ത് എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |