
തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രം 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി,ഫെബ്രുവരി മാസങ്ങളിലായി സംഘടിപ്പിക്കും. സംരംഭം തുടങ്ങുന്നതിന് വേണ്ട അനുമതികൾ, ലൈസൻസുകൾ, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയവയെക്കുറിച്ച് ക്ലാസുകൾ നടത്തും. തിരഞ്ഞെടുക്കുന്ന വ്യവസായശാലകൾ സന്ദർശിക്കും. ഭക്ഷണം, സ്റ്റഡി മെറ്റീരിയൽസ്, ഫീസ് എന്നിവ ജില്ലാ വ്യവസായ കേന്ദ്രം വഹിക്കും. താൽപര്യമുളളവർ അപേക്ഷയോടൊപ്പം ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം 15 വൈകിട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം. ഫോൺ: 0487 2360847, 9946337386.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |