SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

ബാലഭവനിൽ നവീകരിച്ച ക്ലാസ്മുറികൾ

photo

തൃശൂർ: ജവഹർ ബാലഭവനിൽ നവീകരണം പൂർത്തിയാക്കിയ ക്ലാസ് മുറികളുടേയും വിവിധോദ്ദേശ്യ ഹാളിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മികച്ച ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പരിശീലനം കൂടുതൽ കാര്യക്ഷമമാകാൻ ഉപകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കൊച്ചി ആസ്ഥാനമായുള്ള പാൻ ഇന്ത്യൻ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ. ജി. ലിമിറ്റഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിളിറ്റി (സി.എസ്.ആർ ) ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാലഭവൻ പ്രിൻസിപ്പൽ ഡോ. എ. അൻസാർ, പെട്രോനെറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL