SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

'വിശ്വസാഹിത്യം മലയാളത്തിൽ '

photo
1

തൃശൂർ: കാലം എന്ന നിരൂപകൻ തിരഞ്ഞെടുക്കുന്ന കൃതികളാണ് വിശ്വസാഹിത്യം എന്ന ശ്രേണിയിൽ നിലനിൽക്കുന്നതെന്ന് എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ:എസ്.കെ. വസന്തൻ. തൃശൂർ ലിറ്റററി ഫോറം സംഘടിപ്പിച്ച 'വിശ്വസാഹിത്യം മലയാളത്തിൽ ' രണ്ടാം അദ്ധ്യായം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. മൂസക്കുട്ടി 'യുലീസസി'നെക്കുറിച്ചും ഡോ:സരസ്വതി ബാലകൃഷ്ണൻ 'രാമായണ'ത്തെ ക്കുറിച്ചും അവതരിപ്പിച്ചു. വിവർത്തന സാഹിത്യകാരൻ പിയാർകെ ചേനം അദ്ധ്യക്ഷനായി. രാജൻ പെരുമ്പുള്ളി, എം.രഘുനന്ദനൻ, കെ.രഘുനാഥൻ, എം.ഡി രത്‌നമ്മ, കെ. ഉണ്ണികൃഷ്ണൻ, പി.വിനോദ്, മോഹൻദാസ് പാറപ്പുറത്ത്, ഡോ:സെബാസ്റ്റ്യൻ ജോസഫ്, അനിൽകുമാർ കോലഴി, ഡോ:ആനന്ദൻ, നഫീസത്ത് ബീവി, അപർണ്ണ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL