SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

ഏകദിന ശിൽപ്പശാല

photo

തൃശൂർ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം ആൻഡ് രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം ഏകദിന ശിൽപ്പശാല നടത്തി. പി.കെ.ഷാജൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.കെ.എസ്.കെ സംസ്ഥാന നോഡൽ ഓഫീസർ ഡോ.അമർ ഫെറ്റിൽ, ഡോ.വി.കെ.മിനി, നീനാ മനോഹരൻ, നിത്യാ സാനി എന്നിവർ പ്രസംഗിച്ചു. ആരോഗ്യ- വിദ്യാഭ്യാസ -വനിതാ ശിശു വികസന - സാമൂഹികനീതി വകുപ്പുകൾ, കമ്മിഷണർ ഒഫ് പൊലീസ്, എക്‌സൈസ്, വിമുക്തി, സ്‌പോർട്‌സ് കൗൺസിൽ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട്, കുടുംബശ്രീ, കോർപ്പറേഷൻ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളാണ് സഹകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL