SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

ഇനി നിറയെ മേളപ്പെരുക്കം കരിവീരച്ചന്തം

തൃശൂർ : ഇനി മൂന്ന് മാസത്തിലേറെക്കാലം മേളപ്പെരുക്കവും കരിവീരച്ചന്തവും നിറയും. ഇന്നലെ ആരംഭിച്ച തിരുവാതിരയോടെ ഉത്സവപ്രേമികൾക്ക് ഉറക്കമില്ലാത്ത രാവുകളാണ്. ആനയെഴുന്നള്ളിപ്പ് പ്രതിസന്ധി തീർന്നെങ്കിലും വെടിക്കെട്ട് പ്രേമികൾ നിരാശയിലാണ്. കേന്ദ്ര സർക്കാറിന്റെ പെട്രോളിയം ആൻഡ് എക്‌സ്പ്‌ളൊസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ നിയമങ്ങളും കർശനമായി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നിർദ്ദേശവും കൂടിയായതോടെ ഉത്സവക്കമ്മിറ്റികൾ വെടിക്കെട്ടിൽ നിന്ന് പിന്മാറുകയാണ്. വെടിക്കെട്ട് ലൈസൻസ് ലഭിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കണം. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കാനുള്ള മാനദണ്ഡം, കാണികൾ നിൽക്കേണ്ട സ്ഥലവുമായുള്ള ദൂരം തുടങ്ങി മാനദണ്ഡങ്ങളാണ് പ്രതിസന്ധിയാകുന്നത്. പിഴവുണ്ടായാൽ ഭാരവാഹികൾ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.

പല ക്ഷേത്രങ്ങളിലും മറ്റ് കലാപരിപാടികൾക്ക് ഊന്നൽ നൽകിയുള്ള ആഘോഷങ്ങൾക്കാണ് ശ്രദ്ധ. തൃശൂർ പൂരത്തിനും ഉത്രാളി പൂരത്തിനും മാത്രമായി വെടിക്കെട്ട് ചുരുങ്ങി. മുൻകാലങ്ങളിൽ അന്തിമഹാകാളൻകാവ്, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, മച്ചാട് മാമാങ്കം, ആറാട്ടുപുഴ, പാവറട്ടി തിരുനാൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വലിയ വെടിക്കെട്ടുകളാണ് നടന്നിരുന്നത്. എന്നാൽ ഇവിടങ്ങളിലെല്ലാം നാമമാത്രമായി ചുരുങ്ങി.

ആയിരത്തിലേറെ ഉത്സവങ്ങൾ

അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആയിരത്തിലേറെ ഉത്സവങ്ങളാണ് നടക്കുന്നത്. നാളെ മകരച്ചൊവ്വയാണ്. നിരവധി സ്ഥലങ്ങളിലാണ് ആഘോഷം നടക്കുന്നത്. ചെമ്പൂത്ര പൂരം, അന്നക്കര ചിറക്കൽ എന്നിവിടങ്ങളിൽ ആയിരങ്ങളെത്തും. ഇന്ന് കൊടുങ്ങല്ലൂർ താലപ്പൊലിക്ക് തുടക്കമാകും. അഞ്ഞൂർ പാർക്കാടി പൂരം, മതിക്കുന്ന് വേല, മുളയം വേല, വരന്തരപ്പിള്ളി പാലക്കൽ പൂരം, പന്തല്ലൂർ പൂരം തുടങ്ങി നിരവധി ഉത്സവങ്ങൾ ഈ മാസം നടക്കും.


ഫെബ്രുവരിയിലെ ആഘോഷങ്ങൾ

മകരഭരണി, പൊങ്ങണംകാട് കാർത്തിക വേല, അക്കിക്കാവ് പൂരം, കുട്ടനെല്ലൂർ പൂരം, പറപ്പൂക്കാവ് പൂരം, ചീരംകുളം പൂരം, എരവിമംഗലം ഉച്ചാറൽ വേല, കൂർക്കഞ്ചേരി, തായംകുളങ്ങര തൈപ്പൂയ്യം, വിയ്യൂർ മണലാറുകാവ് വേല, പാർളിക്കാട് തച്ചനാത്തുകാവ് വേല, അന്നംകുളങ്ങര, കോഴിമാംപറമ്പ് പൂരം, മച്ചാട് മാമാങ്കം, ചിറവരമ്പത്തുകാവ് പൂരം, ഉത്രാളിക്കാവ് പൂരം മഹാശിവരാത്രി, ചാലിശേരി പൂരം

മാർച്ചിൽ

പെരിങ്ങോട്ടുകര പൂരം, വാഴാലിക്കാവ് വേല, കുംഭഭരണിയുടെ പതിനെട്ടരക്കാവ് വേല, ഗുരുവായൂർ ഉത്സവം, ചേർപ്പ് അശ്വതി വേല, കൊടുങ്ങല്ലൂർ അശ്വതി കാവ് തീണ്ടൽ

ഏപ്രിലിൽ

തൃപ്രയാർ മകയീര്യം പുറപ്പാട്, തറയ്ക്കൽ പൂരം, ആറാട്ടുപുഴ പൂരം, വിഷുപൂരം

മേയിൽ

തൃശൂർ പൂരം

ഇരിങ്ങാലക്കുട ഉത്സവം

  • ഏപ്രിൽ ഒന്നിന് കൊടുങ്ങല്ലൂർ മീനഭരണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL