SignIn
Kerala Kaumudi Online
Saturday, 24 October 2026 3.56 AM IST

തേക്കിൻകാട്ട് വീണ്ടും തമ്പടിക്കാൻ സാമൂഹികവിരുദ്ധർ

തൃശൂർ : പുതുവത്സര തലേന്ന് തേക്കിൻകാട് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് മരണമടഞ്ഞതോടെ സാമൂഹികദ്രോഹികളുടെ വിളയാട്ടം അവസാനിപ്പിക്കാനായി പൊലീസ് നിരന്തരമായ പട്രാളിംഗ് കൊണ്ടുവന്നെങ്കിലും തമ്മിൽത്തല്ലും പരസ്യമായ മദ്യപാനവും നിർബാധം തുടരുന്നു. സംഭവം നടന്ന് ഏതാനും ദിവസം പകലും രാത്രിയെന്നും വ്യത്യാസമില്ലാതെ പൊലീസ് വാഹനങ്ങൾ റോന്തു ചുറ്റിയിരുന്നു.

പകൽ സമയങ്ങളിൽ ആൽത്തറകളിലും മരങ്ങളുടെ തണലിലും സ്ഥിരമായി കിടന്നുറങ്ങുന്നവരെ പറഞ്ഞയച്ചിരുന്നെങ്കിലും വീണ്ടും പഴയപടിയായി കാര്യങ്ങൾ. സദാചാര വിരുദ്ധ പ്രവർത്തനങ്ങളും തുടങ്ങി. ഇന്നലെ തിരുവാതിര പ്രമാണിച്ച് വൻ തിരക്കുള്ള സമയത്തും പരസ്യമായ മദ്യപാനം നടക്കുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ അവർക്ക് നേരെ തട്ടിക്കയറും.

ചവറിന് തീയിടൽ

തേക്കിൻകാട്ടിൽ ഹരിതകർമ്മ സേന ശുചീകരണത്തിന് ശേഷം കൂട്ടിയിട്ടിരുന്ന ചവറുകൾക്ക് ആരോ തീയിട്ടത് പരിഭ്രാന്തി പരത്തി. പാറമേക്കാവിന്റെ പൂരക്കാലത്ത് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് അടുത്ത് കൂട്ടിയിട്ടിരുന്ന ചവറാണ് കത്തിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്.

നെഹ്‌റു മണ്ഡപം സാമൂഹ്യ വിരുദ്ധരുടെ താവളം

ഏറെ ചരിത്രമുള്ള നെഹ്‌റു മണ്ഡലം സംരക്ഷണമില്ലാതെ നശിക്കുന്നതിന് ഒപ്പം സാമൂഹിക വിരുദ്ധരുടെ താവളമായും മാറി. പരാതികൾ ഏറെ ഉയർന്നപ്പോൾ മണ്ഡപത്തിന് മുകളിലേക്ക് കയറുന്ന സ്ഥലം ഷീറ്റ് വച്ച് മറച്ചെങ്കിലും രാത്രികാലങ്ങളിൽ അതെടുത്ത് മാറ്റിയാണ് മുകളിൽ കയറി കിടക്കുന്നത്.

ആശ്വാസമേകുമോ സംരക്ഷണ വേലി

തേക്കിൻകാടിന് ചുറ്റും നിലവിലുള്ള കമ്പിവേലികൾ പലയിടങ്ങളിലും തുരുമ്പെടുത്തു കഴിഞ്ഞു. തേക്കിൻകാടിന് ചുറ്റുമതിൽ വേണമെന്നാവശ്യം ഏറെ നാളായി ഉയർത്തുന്നു. കഴിഞ്ഞദിവസം തേക്കിൻകാടിന് ചുറ്റുമതിൽ നിർമ്മാണത്തിന് തുടക്കം കുറിച്ചു. പൂരത്തിന് മുമ്പ് സംരക്ഷണ വേലി തീർക്കാനുള്ള ശ്രമത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL