ചാലക്കുടി: സഹകരണ മേഖലയെ ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. എം.സി. ആന്റണി മാസ്റ്ററുടെ സ്മരണക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്‌കാരം തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. അദ്ധ്യക്ഷനായി.
ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻമോറേലി, മുൻ മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി,ഫാ. വർഗ്ഗീസ് പാത്താടൻ, സി.എ. തോമസ്, ടി.ജെ. പൗലോസ്, ഡോ.സി.സി. ബാബു, ഐ.എ.റപ്പായി, ജോസ് പൈനാടത്ത്, വി.സി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |