കരുമത്ര: ആചാരപ്പെരുമയോടെ മച്ചാട് കരുമത്രയിൽ തിരുവാതിര ചോഴി നടന്നു. ശിവന്റെ ഭൂതഗണങ്ങളായ ചോഴികൾ ദേശത്തെ എല്ലാ വീടുകളിലും എത്തി. ചോഴികൾക്ക് പുറമെ രാശിപ്പട്ടർ, കാലൻ, മുത്തശ്ശി എന്നീ വേഷങ്ങളും ഉണ്ടായിരുന്നു. ചെണ്ടയുടെയും കൊമ്പിന്റെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ എത്തുന്ന ചോഴിയെ വീട്ടുകാർ ധാന്യങ്ങളും പുതുവസ്ത്രങ്ങളും പണവും നൽകിയാണ് യാത്രയാക്കുക. പതിറ്റാണ്ടുകളായി കരുമത്രയിൽ മുടങ്ങാതെ തിരുവാതിര തലേന്ന് ചോഴി നടക്കുന്നു. വാഴചാമ്പില ശരീരത്തിൽ ചുറ്റി 20 ഓളം ചോഴി ഉണ്ടായിരുന്നു. കരുമത്ര മാമാങ്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചോഴി നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |