ചാലക്കുടി: കറുകുറ്റി എസ്.സി.എം.എസ് കോളേജും കുറ്റൂക്കാരൻ ഗ്രൂപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുരക്ഷിത് മാർഗ് പദ്ധതി ഗവ. ഈസ്റ്റ് ചാലക്കുടി ഹൈസ്‌കൂളിൽ ആരംഭിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എച്ച്.ധനീഷ് അദ്ധ്യക്ഷനായി. കെ.സുജയ് പദ്ധതി വിശദീകരിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ വി.ജെ.ജോജി, ടി.ഡി.എലിസബത്ത്, അദ്ധ്യാപക പ്രതിനിധി ഇ.ജി.ഉദയൻ, നിഖിൽ ആന്റോ, അൽ അമീൻ, സനൽരാജ്, ഷീബ രവികുമാർ, സോഷ്യ സജീവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |