
തൃശൂർ: ക്രൈം ഇൻവെസ്റ്റിഗേഷൻ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിന് എ.ഐ പവേർഡ് സി.സി.ടി.വി അനാലിസിസ് സിസ്റ്റം റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ മാർഗനിർദ്ദേശത്തിൽ എ.എസ്.പി ഹാർദിക് മീണയാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.
തൃശൂർ റൂറൽ പൊലീസ് ചീഫ് ബി.കൃഷ്ണകുമാർ, എ.എസ്.പി (അണ്ടർ ട്രെയിനി) ഹാർദിക് മീണ, തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സലീഷ് എൻ.ശങ്കരൻ, ഗുരുവായർ അസിസ്റ്റന്റ് കമ്മീഷണർ കെ.എം.ബിജു, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ എസ്.പി.സുധീരൻ, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ സി.ആർ.സന്തോഷ് എന്നിവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |