
തൃശൂർ: ചിറ്റിലപ്പിള്ളിയിലെ ഐ.ഇ.എസ് ആർക്കിടെക്ചർ കോളേജിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെ ഇന്റർ ആർക്കിടെക്ചർ കോളേജ് സ്പോർട്സ് ഫെസ്റ്റ് 'അഖാര 2.0' സമാപിച്ചു. 148 പോയിന്റുമായി തൃശൂർ ഐ.ഇ.എസ് ആർക്കിടെക്ചർ കോളേജ് ജേതാക്കളായി. 142 പോയിന്റുമായി കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രണ്ടാം സ്ഥാനവും 88 പോയിന്റോടെ മൈസൂരിലെ വടിയാർ സെന്റർ ഫോർ ആർക്കിടെക്ചർ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തിൽ ഐ.ഇ.എസ് എഡ്യൂക്കേഷണൽ സിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക്ക്, പ്രിൻസിപ്പൽ പ്രൊഫ. പി.എസ്.വിനീത, ഡോ. എസ്.നൗഷാദ്, ഷംഹീൽ കോട്ട, പ്രൊഫ. മിഥുൻ ലിയോ, രാഹുൽ ഷിബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |