തശൂർ: ഓർഫനേജ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് കോൺ.ഹയർ സെക്കഡറി സ്കൂളിൽ നടക്കും. രാവിലെ 10.30 ന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫ.ലിജോ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള സംസ്ഥാനത്തെ 1798 സ്ഥാപനങ്ങളുടെ പ്രതിനിധികൾ സമ്മേളത്തിൽ പങ്കെടുക്കും. അഡ്വ.പി.വി.സൈനൂദ്ദീൻ, പ്രൊഫ. ഇമ്പിച്ചി കോയ, സിസ്റ്റർ വിനീത എന്നിവർ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് ഫാ.ലിജോ ചിറ്റിലപ്പിള്ളി, ആർ.സജീവൻ, സജി.കെ.മഞ്ഞപ്പിള്ളി, ബിജു പടിയത്ത്, ടി.കെ.ഇന്ദിര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |