
ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം 'ഉണർവ്' 2025 സംഘടിപ്പിച്ചു. കടപ്പുറം പുതിയങ്ങാടി ജി.എഫ്. യു.പി സ്കൂളിൽ നടന്ന പരിപാടി ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻ അസിം വെളിമണ്ണ ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരുടെ സർഗ്ഗ ശേഷി വളർത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. അസിം വെളിമണ്ണയെ മൊമെന്റോ നൽകി ആദരിച്ചു. വി.പി.മൻസൂർ അലി, ഹസീന താജുദ്ദീൻ, ശുഭാജയൻ,ടി.ആർ. ഇബ്രാഹിം, അഡ്വ: മുഹമ്മദ് നാസിഫ്, പി.എ. മുഹമ്മദ്, റാഹില വഹാബ്, സുനിതാ പ്രസാദ്, സമീറ, ഇ.ടി.റാഫി, മിഥില തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |