കുറ്റിച്ചിറ: മാസങ്ങളായുള്ള കരവിരുതിനാൽ ലിജു യേശുദാസ് കൊത്തിയെടുത്ത ഉമ്മൻ ചാണ്ടിയുടെ മുഖ ശിൽപം വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമ്മാനിക്കും. കുമിളിൽ തീർത്ത രണ്ടടി നീളവും ഒന്നര അടി വീതിയുമുള്ളതാണ് ശിൽപ്പം. മലയോര യാത്ര വെള്ളിയാഴ്ച ചായ്പ്പൻകുഴിയിൽ എത്തുമ്പോഴാണ് ശിൽപ്പം കൈമാറുക. മലയോര ഗ്രാമമായ ചായ്പ്പൻകുഴി പീലാർമുഴിയിൽ താമസിക്കുന്ന എലുവത്തിങ്കൽ ലിജുവിന്റെ തീരുമാനത്തിന് മറ്റൊരു ലക്ഷ്യമുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായ മലയോര ജനതയെ രക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിനായി ശ്രമം നടത്തുന്നതിനാലാണ് വി.ഡി. സതീശന് ശിൽപ്പം സമ്മാനിക്കുന്നതെന്നുമാണ് ലിജു പറയുന്നത്. ശിൽപ്പ നിർമ്മാണത്തിൽ വർഷങ്ങളായി പ്രയത്നിക്കുന്ന ലിജു ഒട്ടേറെ പ്രശസ്തരുടെ രൂപങ്ങൾ തയ്യാറാക്കി ഖ്യാതി നേടിയിട്ടുണ്ട്. കേണൽ പദവി ലഭിച്ച മോഹൻ ലാലിന് സമ്മാനിക്കാൻ നിർമ്മിച്ച വലിയ ശിൽപം സമ്മാനിക്കാനാകാത്തതിൽ ദുഃഖിതനുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |