SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

പുരസ്‌കാരം ടി.പി.വിനോദിന്

photo
1

തൃശൂർ: മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ.അയ്യപ്പൻ കവിതാ പുരസ്‌കാരത്തിന് ടി.പി.വിനോദിന്റെ സത്യമായും ലോകമേ എന്ന കവിതാ സമാഹാരം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.പി.രാമചന്ദ്രൻ ചെയർമാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. ഫെബ്രുവരി 12 ന് കേരള സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL